ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കൂറിച്ച യുവനടിയാണ് സാനിയ ഇയ്യപ്പന്‍. പീന്നിട് പ്രേതം2, ലൂസിഫര്‍, 18-ാം പടി തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം തന്റേതായ നിലപാട് തുറന്ന് പറയാന്‍ മടികാണിക്കാറില്ല. സാനിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകള്‍ എല്ലാം വൈറലാകാറുമുണ്ട്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടാകളുടെ താഴെ ഒരുപാട് വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.
തന്നെ വിമര്‍ശിക്കാന്‍ ഇരിക്കുന്നവര്‍ വിമര്‍ശിച്ചു കൊണ്ട് ഇരിക്കും. അതില്‍ തനിക്ക് പുതുമയില്ലന്നും അത്തരക്കാരെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും സാനിയ വ്യക്തമാക്കി. നമ്മള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണ് നാം ഏത് ഡ്രസ്സ് ഇടണം എന്ന് ഉളളത്. എന്റെ ഡ്രസ്സിങ്ങില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഇല്ല. വസ്ത്രം വാങ്ങാന്‍ ഉളള കാശ് തരുന്നത് എന്റെ മാതാപിതാക്കളാണ് അവര്‍ക്ക് എതിര്‍പ്പ് ഇല്ല പിന്നെ വിമര്‍ശിക്കുന്നത് ഞാന്‍ കേള്‍കണ്ട കാര്യമില്ല. മറ്റുളളവര്‍ എന്ത് പറയുമെന്ന് ആലോചിച്ചു ഞാന്‍ ഇരിക്കാറില്ല. അവരുടെ വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാറുമില്ല. വളരെ ചെറിയതാണ് തന്റെ ലോകമെന്നും ചുറ്റും ഉളളവര്‍ക്ക് വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങ്
എവിടെയോ കിടക്കുന്നവര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും സാനിയ പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപം ഉണ്ടായാല്‍ പ്രതികരിക്കുമെന്നും 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടിയാണ് താനെന്നും തന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
