അഹമ്മദാബാദ് : അഹമ്മദാബാദിലെ ഷാഹിബാഗ് പോലീസ് സ്റ്റേഷനിലാണ് കോവിഡ് രോഗികളുടെ മൃതദേഹങ്ങളിൽ നിന്നും മോഷണം നടക്കുന്നുവെന്ന പരാതികൾ ലഭിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റൽ ക്യാമ്പസിൽ നിന്നാണ് മോഷണങ്ങൾ നടന്നിരിക്കുന്നത്. മൃതദേഹങ്ങളിൽ നിന്നും വാച്ച്, മൊബൈൽ ഫോൺ, പണം, സ്വർണാഭരണങ്ങൾ എന്നിവയെല്ലാം നഷ്ടമായിട്ടുണ്ട്.
കൊറോണ വൈറസ് ബാധിതനായ ഉമേഷ് താമിച്ചെ (45) മരിച്ചതിന് ശേഷം മൃതദേഹത്തിൽ നിന്ന് വാച്ചും മൊബൈൽ ഫോണും അടക്കം 30000 രൂപ വിലമതിക്കുന്ന വസ്തുക്കൾ ആണ് നഷ്ടമായത്. കൂടാതെ മോഷ്ടിച്ച മൊബൈൽ ഫോണിൽ നിന്നും പലർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുള്ളതായും പരാതിയിൽ പറയുന്നു.
മെയ് 17ന് മരണപ്പെട്ട അനു ബാൻ പഠാൻ എന്ന സ്ത്രീയുടെ മൃതദേഹത്തിൽ നിന്നും സ്വർണമോതിരവും കമ്മലുമാണ് നഷ്ടമായത്. മൃതദേഹം സംസ്കരിക്കാനായി ഏറ്റുവാങ്ങിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം കുടുംബം അറിയുന്നത്.
സാധനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ആശുപത്രി അധികൃതർ സഹകരിക്കുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു
