Hot Posts

6/recent/ticker-posts

ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമോ "കുറുപ്പ്"



കേരളക്കരയിലെ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പ്  എന്ന കുറ്റവാളിയുടെ ജീവിതകഥ അഭ്രപാളിയിൽ എത്താനൊരുങ്ങുമ്പോൾ ആരാധകരും സിനിമാപ്രേമികളും വൻ ആവേശത്തിലാണ്.സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ഈ സിനിമ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ദുൽഖറിന്റെ ആദ്യ സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം കുഞ്ഞിക്കയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണോ എന്ന സംശയത്തിലാണ് എല്ലാവരും.

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 35 കോടി രൂപയാണ് ചിത്രത്തിനായി ഇറക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയായി മാറുകയാണ് കുറുപ്പ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് കുറുപ്പ് നിര്‍മ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസത്തോളം ചിത്രീകരണം നീണ്ടു നിന്നിരുന്നു. ഷൂട്ടിങ്ങിനായി 105 ദിവസങ്ങൾ പൂർണമായും ചിലവഴിച്ചിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് ജോലികളും പൂർത്തിയായി.

പെരുന്നാൾ റിലീസിന് ഒരുങ്ങിയ ചിത്രം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, വിജയരാഘവൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിനൊപ്പമുണ്ട്. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനറായുള്ളത് കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ വിനീഷ് ബംഗ്ലാനാണ്. മറ്റൊരു ദേശീയ അവാർഡ് ജേതാവു കൂടിയായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പി ആർ ഒ ആതിര ദിൽജിത്, സ്റ്റിൽസ് ഷുഹൈബ് എസ്ബികെ, പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവരും കുറുപ്പിന്റെ ഭാഗമാകുന്നു.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ