Hot Posts

6/recent/ticker-posts

ഇന്ത്യ വളര്‍ച്ച തിരിച്ചുപിടിക്കും; പ്രധാനമന്ത്രി



ന്യൂഡല്‍ഹി: ഇന്ത്യ വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പദ്വ്യവസ്ഥയെ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125-ാം വാര്‍ഷികാഘോഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൗരന്മാരുടെ ജീവന്‍ രക്ഷിക്കുക, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുസ്ഥിരമാക്കുക എന്ന പ്രധാനപ്പെട്ട രണ്ട് ഉത്തരവാദിത്വങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതില്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി സര്‍ക്കാര്‍ അടിയന്തര തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ സഹായിക്കുന്ന തീരുമാനങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിന് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്വാസമുണ്ട്. രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണ്. ജൂണ്‍ 8 ന് ശേഷം ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ