Hot Posts

6/recent/ticker-posts

ഗർഭനിരോധന മരുന്ന് കഴിക്കാൻ മറന്നാൽ...


ഗർഭനിരോധനത്തിന് പല വഴികളാണ് സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്നത്. ഇതിൽ സ്ഥിരം ഗർഭനിരോധനോപാധികളും താത്കാലിക ഗർഭനിരോധനോപാധികളും ഉണ്ട്. സ്ത്രീകള്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധനോപാധികളാണ് ഗുളികകള്‍. ഹോര്‍മോണ്‍ വഴിയാണ് ഗുളികകള്‍ ഗര്‍ഭനിരോധനം സാധ്യമാക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ രണ്ടു തരമുണ്ട്. ദിവസവും കഴിയ്‌ക്കേണ്ടവ, ഇതല്ലാതെ ഐ പില്‍ പോലുളളവ. ഇവ തന്നെ രണ്ടു തരമുണ്ട്, എമര്‍ജന്‍സി പില്‍സ് എന്നറിയപ്പെടുന്നവയും സ്ഥിരമായി കഴിയ്‌ക്കേണ്ടവയും. അപ്രതീക്ഷിതമായി നടക്കുന്ന സെക്‌സിലൂടെയുള്ള ഗര്‍ഭധാരണം തടയാനാണ് എമര്‍ജന്‍സി ഐ പില്‍ ഉപയോഗിയ്ക്കുന്നത്. സ്ഥിരമായി കഴിയ്ക്കുന്ന പില്‍സുമുണ്ട്. ഇത് ഒരു ദിവസം പോലും മുടങ്ങാതെ കഴിയ്‌ക്കേണ്ടവയാണ്. ഒരു ദിവസം മുടങ്ങുന്നതോ, നേരം തെറ്റി കഴിയ്ക്കുന്നതോ പോലും ചിലപ്പോള്‍ ഗുണം നല്‍കാതിരിയ്ക്കും.

ഈ പറഞ്ഞ രണ്ടു തരം പിൽസിലും അടങ്ങിയിട്ടുള്ളത് ഹോർമോണുകൾ തന്നെയാണ്. ഈസ്ട്രജൻ, പ്രോജെസ്ട്രോൺ എന്നീ ഹോർമോണുകൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഓവുലേഷൻ തടഞ്ഞും ബീജങ്ങളെ നശിപ്പിച്ചുമാണ് ഇവ ഗർഭനിരോധനത്തിന് സഹായിക്കുന്നത്. ഇത് കഴിക്കാൻ വിട്ടുപോയാൽ ഗർഭധാരണത്തിന് കാരണമായേക്കാം. ഇത്തരം ഗുളികകള്‍ കഴിയ്ക്കുവാന്‍ വിട്ടു പോയാല്‍ എന്താണ് ചെയ്യേണ്ടതെന്നു കൃത്യമായി അറിയുന്നത് അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ സഹായിക്കും.

ഈ ഗുളിക കഴിയ്ക്കാന്‍ ഒരു ദിവസം വിട്ടു പോയി എന്നിരിയ്ക്കട്ടെ, ആ സാരമില്ല എന്നു കരുതി അടുത്ത ദിവസം മുതല്‍ ആ ഒരെണ്ണം ഒഴിവാക്കി ബാക്കിയുള്ളതു കൃത്യമായി കഴിച്ചാല്‍ പോലും ഗുണമുണ്ടാകണമെന്നില്ല. കാരണം ഒരു ഗുളിക ഇല്ലാതായാല്‍ പോലും ഈ മരുന്നിന്റെ ഗുണം പൂര്‍ണമായി ഇല്ലാതാകും. ഇതിനാല്‍ തന്നെ ഒരു ഗുളികയാണ് കഴിയ്ക്കുവാന്‍ വിട്ടു പോയതെങ്കില്‍ അടുത്ത ദിവസം ഈ ഗുളിക കൂട്ടി കഴിയ്ക്കുക. അതായത് അടുത്ത ദിവസം രണ്ടു ഗുളികകള്‍ കഴിയ്ക്കുക.

ഇനി രണ്ട് ദിവസം മരുന്ന് കഴിക്കാൻ വിട്ടുപോയാൽ എന്ത് ചെയ്യും ? ആ വിട്ടു പോയ രണ്ടു ഗുളികകള്‍ അടുത്ത രണ്ടു ദിവസങ്ങളിലായി കഴിയ്ക്കുക. അതായത് അടുത്ത രണ്ടു ദിവസങ്ങളില്‍ രണ്ടു ഗുളികകള്‍ വീതം കഴിയ്ക്കണം എന്നര്‍ത്ഥം. രണ്ടില്‍ കൂടുതല്‍ ഗുളികകള്‍ കഴിയ്ക്കുവാന്‍ വിട്ടു പോയാല്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് നല്ലത്. ചിലപ്പോള്‍ ആ പായ്ക്ക് ഒഴിവാക്കി പുതിയ പായ്ക്ക് തുടങ്ങാനായിരിയ്ക്കും, ഡോക്ടറുടെ നിര്‍ദേശം. ഇത് നിങ്ങള്‍ കഴിയ്ക്കുന്ന ഗുളികയിലെ ഹോര്‍മോണ്‍ അനുസരിച്ചിരിയ്ക്കും. ഏതെങ്കിലും ഒരു ദിവസത്തെ ഗുളികയേ മറന്നുള്ളൂവെങ്കില്‍ പോലും ബാക്കിയുള്ള ഗുളികകള്‍ കഴിയ്ക്കുന്നതിനൊപ്പം നിങ്ങള്‍ മറ്റേതെങ്കിലും ഗര്‍ഭനിരോധനോപാധി സ്വീകരിയ്ക്കുന്നതാണ് നല്ലത്. കാരണം പില്‍സ് കഴിയ്ക്കാതായ ഒരു ദിവസം കൊണ്ടു തന്നെ ചിലപ്പോള്‍ അണ്ഡവിസര്‍ജനം നടക്കാനും ഗര്‍ഭധാരണത്തിനുമെല്ലാം സാധ്യതയേറെയാണ്.

ചിലപ്പോള്‍ 28 ദിവസമുള്ള പില്‍സില്‍ അവസാനത്തെ 7 ഗുളികകള്‍ പ്ലേസ്‌ബോ ഇഫക്ടുള്ള ഗുളികകളാകും. അതായത് അവ വെറും ഗുളികകള്‍ മാത്രം. ഇതു കൊണ്ട് ഗുണമോ ദോഷമോ ഉണ്ടാകില്ല. ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ടാകുമില്ല. ഇതിനാല്‍ തന്നെ ഇത്തരം ഗുളിക കഴിയ്ക്കാന്‍ മറന്നതിനാല്‍ ഗര്‍ഭധാരണം സംഭവിയ്ക്കാന്‍ സാധ്യതയുമില്ല. എന്നാല്‍ ചില പില്‍സ് പായ്ക്കുകളില്‍ ഇത്തരം പ്ലേസ്‌ബോ ഇഫക്ടുള്ള ഗുളികകള്‍ കാണാറില്ല. ഇതിനാല്‍ തന്നെ കൃത്യമായി എല്ലാ ഗുളികകളും കഴിയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല, ഇത്തരം ഗുളികകള്‍ കൃത്യ സമയത്തു തന്നെ കഴിയ്ക്കുകയും വേണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഗുണം കാണില്ല.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം