Hot Posts

6/recent/ticker-posts

ജനങ്ങളുടെ ആശങ്ക പങ്കുവച്ചു ടോണി തോട്ടം


പാലാ: ക്വാറൈൻ്റയിൻ ചട്ടം ലംഘിച്ചവർക്കെതിരെ കർശന നിലപാടുമായി കൗൺസിലർ ടോണി തോട്ടം. വാർഡു തല മോനിറ്ററിംങ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്ന കൊച്ചിടപ്പാടി വാർഡിൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ടോണി സജീവമായി ഇടപെട്ടു. വാർഡിലെ ആശാ വർക്കർ ബിജിമോൾ ബാബു ആണ് സംഭവം ടോണിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

രാത്രി തന്നെ വാർഡിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ വിവരം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് ഉടൻ തന്നെ മുനിസിപ്പൽ സെക്രട്ടറിയെ വിളിച്ചു പോലീസിൽ അറിയിക്കാൻ നിർദ്ദേശം നൽകി.

നാട്ടുകാർ കർശന നടപടി വേണമെന്ന് ടോണിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നു നാട്ടുകാരുടെ പരാതി നഗരസഭാ ചെയർപേഴ്സനു കൈമാറി.

തുടർന്ന് നാട്ടുകാരുടെ ആശങ്ക അറിയിച്ചു കൗൺസിലിൽ വിഷയം അവതരിപ്പിച്ചു.  ഇതോടെ സംഭവത്തിൻ്റെ ഗൗരവം കൗൺസിൽ ഉൾക്കൊണ്ടു. ഇതോടെ ചട്ടം ലംഘിച്ചവർക്കെതിരെ നടപടി എടുക്കാൻ കൗൺസിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി തീരുമാനമെടുത്തു. പോലീസിൻ്റെ വീഴ്ചയും ടോണി ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇക്കാര്യവും അന്വേഷിക്കാൻ തീരുമാനിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍