Hot Posts

6/recent/ticker-posts

മിയയ്ക്ക് ആശംസകളുമായി ആരാധകര്‍ !!! ഭാവി വരന്റെ ചിത്രങ്ങളിതാ


ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയായ താരമാണ് മിയ ജോര്‍ജ്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മിയ ഇതിനോടകം അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കോട്ടയം സ്വദേശിയായ താരം ഇപ്പോഴിതാ വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത് .


കഴിഞ്ഞദിവസം ആയിരുന്നു താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞത് . സോഷ്യല്‍ മീഡിയയിലൂടെ താരം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ നിരവധി സെലിബ്രിറ്റികള്‍ അടക്കം താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വിവാഹം ചെയ്യുന്നത് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ അശ്വിന്‍ ഫിലിപ്പിനെയാണ്. വിവാഹം എപ്പോഴാണെന്ന് കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.


വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമാകുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് . എന്നാലും ഇത് ഒരു സന്തോഷവാര്‍ത്ത ആണെന്നും ഈ  ലോക്ഡൗണ്‍ കാലത്ത് വിവാഹം ഉണ്ടാകുമോ എന്നും ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്.


പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തില്‍ താരം ഒരു ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. വിശുദ്ധന്‍ ,എട്ടേകാല്‍ സെക്കന്‍ഡ് ,ഐആം ടോണി ,അനാര്‍ക്കലി, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്