Hot Posts

6/recent/ticker-posts

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍; ചാര്‍ജ് വര്‍ധന ഇല്ല



തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. എന്നാല്‍ ബസ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ അന്തര്‍ജില്ലാ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ അഞ്ച് മണിമുതല്‍ രാത്രി 9 മണി വരെയാവും ബസ് സര്‍വീസ് നടത്തുക. ബസ് ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസര്‍ കരുതണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിന്നും ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ല.

മൂന്ന് മാസത്തേക്ക് റോഡ് ടാക്‌സില്‍ നല്‍കിയ ഇളവ് ജൂണ്‍ 30 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ എട്ടിന് ശേഷം മാത്രമേ ബസ് സര്‍വിസ് ആരംഭിക്കുവെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളത്തില്‍ എത്രയും വേഗം അന്തര്‍ ജില്ല ബസ് സര്‍വിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

കുറഞ്ഞ സമയത്തിനുള്ളില്‍ ജീവനക്കാരെയും ബസുകളും ക്രമീകരിക്കാന്‍ കഴിയാത്തതാണ് ചൊവ്വാഴ്ച സര്‍വിസ് ആരംഭിക്കാത്തതിന്റെ കാരണം. ബുധനാഴ്ച രാവിലെ മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ജില്ലകള്‍ക്കുള്ളില്‍ സര്‍വിസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ മാത്രമാണ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നത്. ഇന്ന് ഉച്ചയോടെ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ഏതെല്ലാം ബസുകള്‍ ഏതെല്ലാം ജില്ലയില്‍ സര്‍വിസ് നടത്തണമെന്ന തീരുമാനമുണ്ടാകുക. 





Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ