Hot Posts

6/recent/ticker-posts

സ്വപ്നയ്ക്ക് പണം നൽകിയെന്ന് യൂണിടാക്



കൊച്ചി: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്ക് കമ്മീഷൻ നൽകിയതായ് യൂണിടാക് ഉടമ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി. കൂടാതെ എം ശിവശങ്കറിനെ കണ്ടതായും മൊഴി നൽകിയിട്ടുണ്ട്. 

സ്വപ്നക്ക് കമ്മീഷൻ നൽകിയിട്ടുണ്ടെന്ന് യൂണിടാക് മൊഴിനൽകിയിട്ടുണ്ട്. ഇവർ മൂന്ന് പേരും ചേർന്ന്  ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. സന്ദീപിന് 55 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. ഇതും പരിശോധിക്കുകയാണ്. കൂടാതെ സ്വപ്ന ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള പണം ആർക്ക് വേണ്ടിയുള്ളതാണെന്നും പരിശോധിക്കുന്നുണ്ട്. 

കേസുമായ് ബന്ധപ്പെട്ട് ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷൻ സി ഇ ഒ യു വി ജോസാണ് സർക്കാരിന് വേണ്ടി റെഡ്ക്രസന്റ്- ലൈഫ്മിഷൻ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. അതിനാലാണ് എൻഫോഴ്‌സ്‌മെന്റ് യു വി ജോസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യു വി ജോസിന് മേൽ വലിയ സമ്മർദ്ദം ഉണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് എൻഫോഴ്‌സ്‌മെന്റ്.

ധാരണാപത്രം നേരത്തെ തന്നെ എൻഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ബാക്കി ഫയലുകൾ കൂടി പരിശോധിക്കും. ധാരണാപത്രത്തിലെ ദുർബലമായിട്ടുള്ള വ്യവസ്ഥകൾ, മറ്റൊരു പ്രത്യക കരാറിലേക്ക് പോകാതിരുന്നതിന്റെ കാരണങ്ങൾ, എം ശിവശങ്കറിന്റെ ഇടപെടലുകൾ എന്നിവയെപ്പറ്റിയും എൻഫോഴ്സ്മെന്റ് പരിശോധിക്കും. 



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു