Hot Posts

6/recent/ticker-posts

ഇടുക്കിയിൽ യുവതിയെ വെടിവെച്ചു കൊന്നു


മറയൂർ: ഇടുക്കി മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു. പാണപ്പെട്ടകുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായ് ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട ചന്ദ്രികയുടെ ബന്ധു കാളിയപ്പൻ, മാധവൻ, മണികണ്ഠൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

കൃഷിയിടത്തിൽ കാവൽ നിൽക്കുകയായിരുന്നു ചന്ദ്രിക. കളളത്തോക്കുമായെത്തിയ കാളിയപ്പൻ ചന്ദ്രികയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മണികണ്ഠൻ, മാധവൻ എന്നീ സുഹൃത്തുക്കളും കാളിയപ്പനൊപ്പം ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തെ കാട്ടിൽ ഒളിച്ച ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

നിരവധി ചന്ദന മോഷണക്കേസുകളിൽ പ്രതിയാണ് കാളിയപ്പനും മണികണ്ഠനും. ചന്ദനം കടത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചത്‌ ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളിയപ്പൻ ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചത്‌. കസ്റ്റഡിയിലെടുത്ത മൂന്നുപേരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നുകൂടി പോലീസ് പരിശോധിച്ചു വരികയാണ്. 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍