കാസർഗോഡ്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ബേക്കൽകുന്ന് സ്വദേശി മുനവർ റഹ്മാൻ(22), ആലപ്പുഴയിൽ മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് എന്നിവരാണ് മരിച്ചത്.
കാസർഗോഡ് സ്വദേശി മുനവർ റഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയും ബാധിച്ചു. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷമായി ഇയാൾ ചികിത്സയിലായിരുന്നു.
വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.
