ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 90,123 പേർക്ക് രോഗം പോസിറ്റീവായതോടെയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികയവുടെ എണ്ണം 50,20,360 ആയി. 39,42,361 പേർ രോഗമുക്തി നേടി.
1,290 പേരാണ് ഒറ്റദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 82,066 പേർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു. 9,95,933 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
ലോകത്ത് കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്.
