തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കെട്ടി. വെഞ്ഞാറമൂട് വെച്ചാണ് സംഭവം. രമ്യാ ഹരിദാസിൻറെ വണ്ടി തടഞ്ഞ പ്രവർത്തകർ ബോണറ്റിൽ അടിക്കുകയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു എം.പി.
കോൺഗ്രസുകാർ ആരും വെഞ്ഞാറമൂട് വഴി പോകേണ്ടന്നും കണ്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിനു നൽകിയ പരാതിയിൽ രമ്യാ ഹരിദാസ് വ്യക്തമാക്കി. പോലീസ് എത്തിയാണ് രമ്യാ ഹരിദാസിനെ കടത്തിവിട്ടത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് രമ്യാഹരിദാസിന്റെ വാഹനം അവിടേക്ക് വന്നത്. ഈ സമയം റോഡിന്റെ ഒരുഭാഗത്തുനിന്നിരുന്ന പ്രവർത്തകർ വാഹനത്തിന് നേർക്ക് വരികയും തടയുകയുമായിരുന്നു.
