തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലെ രണ്ടാം പ്രതി അൻസർ പിടിയിൽ. ബന്ധുവീട്ടിൽ നിന്നാണ് അൻസറിനെ പിടികൂടിയത്. കേസുമായ് ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ എല്ലാ പ്രതികളും നിലവിൽ പിടിയിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെ എണ്ണം ഒൻപതായി.
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അൻസറിന് പങ്കുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എന്നാൽ കൃത്യത്തിൽ അൻസർ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതികളുടെ കോൾ രേഖകൾ പോലീസ് പരിശോധിച്ചു വരുകയാണ്. കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.
ഇന്നലെ ഐഎൻടിയുസി പ്രവർത്തകൻ ഉണ്ണി പിടിയിലായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. വെഞ്ഞാറമൂടിനടുത്ത് മദപുരത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
