തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ താരം ശബരീനാഥ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. 43 വയസായിരുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരിനാഥ്. ബാഡ്മിൻ്റൺ കളിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.. നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള താരമാണ് ശബരീനാഥ്.
സ്വാമി അയ്യപ്പന്, പാടാത്ത പൈങ്കിളി, സ്ത്രീപദം, മിന്നുകെട്ട്, നിര്‍മ്മാല്യം എന്നീ സീരിയലുകളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്നു ശബരീനാഥ്. നടന്റെ വിയോഗത്തില്‍ നിരവധി സിനിമാ സീരിയല്‍ പ്രവർത്തകർ അനുശോചനം അറിയിച്ചു.
