Hot Posts

6/recent/ticker-posts

സാമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു: പരാതിയുമായി കുട്ടികളുടെ പ്രിയടീച്ചർ സാ​യി ശ്വേ​ത


കോ​ഴി​ക്കോ​ട്: വസ്തുത വിരുദ്ധമായ കാര്യങ്ങൾ നിരത്തി തന്നെ അവഹേളിക്കുകയും, വ്യക്തിഹത്യ ചെയ്തുവെന്ന പരാതിയുമായ് അ​ധ്യാ​പി​ക സാ​യി ശ്വേ​ത. സംഭവവുമായ് ബന്ധപ്പെട്ട് സായ് പോലീസിൽ പരാതി നൽകി കഴിഞ്ഞു. കൊച്ചുകുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസുകളിലൂടെ ത​ങ്കു പൂ​ച്ചയുടേയും മി​ട്ടു പൂ​ച്ച​യുടേയും കഥകളിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ അധ്യാപികയാണ് സാ​യി ശ്വേ​ത. 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സെ​ലി​ബ്രെ​റ്റി സ്റ്റാ​റ്റ​സു​ള്ള ഒ​രു അ​ഭി​ഭാ​ഷ​ക​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് പേ​രി​ൽ വിളിക്കുകയും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവായപ്പോൾ ഫേ​സ്ബു​ക്കി​ലൂ​ടെ വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ നി​ര​ത്തി പൊ​തു സ​മൂ​ഹ​ത്തി​ൽ ത​ന്നെ അ​ങ്ങേ​യ​റ്റം അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ ചിത്രീകരിച്ചുവെന്നാണ് സായ് ശ്വേതയുടെ പരാതി.

സാ​യി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്...

‘ക​ഴി​ഞ്ഞ ദി​വ​സം എ​നി​ക്ക് അ​പ​രി​ചി​ത​മാ​യ ഒ​രു ന​മ്പ​റി​ൽ നി​ന്നും ഫോ​ൺ വ​ന്നു. അ​പ്പോ​ഴ​ത്തെ തി​ര​ക്ക് കാ​ര​ണം എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ല ത​വ​ണ വി​ളി​ച്ച​ത് കൊ​ണ്ട് ഗൗ​ര​വ​പ്പെ​ട്ട കാ​ര്യ​മാ​കു​മെ​ന്ന് ക​രു​തി ഞാ​ൻ തി​രി​ച്ചു വി​ളി​ച്ചു. ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ക്ഷ​ണ​മാ​യി​രു​ന്നു അ​ത്. പെ​ട്ടെ​ന്ന് ഒ​രു മ​റു​പ​ടി പ​റ​യാ​നു​ള്ള ബു​ദ്ധി​മു​ട്ട് കൊ​ണ്ട് സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ കു​ടും​ബ സു​ഹൃ​ത്തി​ൻറ ന​മ്പ​ർ കൊ​ടു​ക്കു​ക​യും അ​ദ്ദേ​ഹ​ത്തോ​ട് സി​നി​മ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ ന​ന്നാ​വു​മെ​ന്നും പ​റ​ഞ്ഞു. 

എ​ൻറെ ഭ​ർ​ത്താ​വും വി​ളി​ച്ച ആ​ളോ​ട് സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ആ​ലോ​ചി​ച്ച് നോ​ക്കി​യ​പ്പോ​ൾ ത​ത്കാ​ലം സി​നി​മ അ​ഭി​ന​യം വേ​ണ്ട എ​ന്ന് ഞാ​ൻ തീ​രു​മാ​നി​ക്കു​ക​യും എ​ന്നെ വി​ളി​ച്ച ആ​ളെ കു​ടും​ബ സു​ഹൃ​ത്ത് വ​ഴി അ​ത് അ​റി​യി​ക്കു​ക​യും ചെ​യ്തു. 

പ​ക്ഷെ പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ മാ​റു​ന്ന അ​വ​സ്ഥ​യാ​ണ് ക​ണ്ട​ത്. എ​ന്നെ വി​ളി​ച്ച​യാ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ നി​ര​ത്തി പൊ​തു സ​മൂ​ഹ​ത്തി​ൽ എ​ന്നെ അ​ങ്ങേ​യ​റ്റം അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റി​ട്ടു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സെ​ലി​ബ്രെ​റ്റി സ്റ്റാ​റ്റ​സു​ള്ള, വ​ക്കീ​ലു​കൂ​ടി​യാ​യ അ​ദ്ദേ​ഹം ഒ​രാ​ൾ എ​ന്ത് ചെ​യ്യ​ണം ചെ​യ്യേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള വ്യ​ക്തി​യു​ടെ മൗ​ലി​ക അ​വ​കാ​ശ​ത്തെ പോ​ലും ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ഹീ​ന​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യും സ​ത്യം അ​റി​യാ​തെ ഒ​ട്ടേ​റെ പേ​ർ അ​ത് ഷെ​യ​ർ ചെ​യ്യു​ക​യും ക​മ​ൻറി​ടു​ക​യും ചെ​യ്തു. എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന ധാ​രാ​ളം പേ​ർ അ​ത് വാ​യി​ച്ചു എ​ന്നെ വി​ളി​ക്കു​ക​യും അ​വ​രോ​ടൊ​ക്കെ മ​റു​പ​ടി പ​റ​യാ​നാ​വാ​തെ ഞാ​ൻ വി​ഷ​മി​ക്കു​ക​യും ചെ​യ്തു.

ഒ​രു സ്ത്രീ​യോ​ട് അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​തേ​പ​ടി അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മൂ​ഹ മ​ധ്യ​ത്തി​ൽ അ​യാ​ൾ​ക്ക് സ്ത്രീ​യെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി അ​പ​മാ​നി​ക്കാം എ​ന്ന് ചി​ല​ർ ജ​ന്മ അ​വ​കാ​ശം പോ​ലെ ക​രു​തു​ന്ന​തി​ൻറെ ഏ​റ്റ​വും പു​തി​യ അ​നു​ഭ​വ​മാ​ണി​ത്. വി​ദ്യാ​സ​മ്പ​ന്ന​രെ​ന്ന് ന​മ്മ​ൾ ക​രു​തു​ന്ന​വ​ർ പോ​ലും ഇ​ങ്ങി​നെ​യാ​ണ് സ്ത്രീ​ക​ളോ​ട് പെ​രു​മാ​റു​ന്ന​ത്. 

ആ​ദ്യം ഞാ​ൻ വ​ല്ലാ​തെ ത​ള​ർ​ന്നു പോ​യി​രു​ന്നു. പി​ന്നീ​ട് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും എ​ന്നെ അ​റി​യാ​വു​ന്ന പൊ​തു​സ​മൂ​ഹ​വും എ​നി​ക്ക് ന​ൽ​കി​യ ധൈ​ര്യ​ത്തി​ലും പി​ന്തു​ണ​യി​ലും ഈ ​വി​ഷ​യ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് ഇ​പ്പോ​ൾ ഞാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൻറെ ഭാ​ഗ​മാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 

ഒ​രു ടീ​ച്ച​ർ എ​ന്ന നി​ല​യി​ൽ അ​തെ​ൻറെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു . ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ളീ​യ പൊ​തു സ​മൂ​ഹ​ത്തി​ൻറെ പി​ന്തു​ണ എ​നി​ക്ക് ഉ​ണ്ടാ​വ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു'. അ​തേ​സ​മ​യം അ​പ​മാ​നി​ച്ച​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ഭി​ഭാ​ഷ​ക​നും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ നി​ര​വ​ധി ക​മ​ൻറു​ക​ളാ​ണ് മ​റു​പ​ടി​യാ​യു​ള്ള​ത്.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ