വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ പിടിയിലായ പ്രതി ഉണ്ണി തൂങ്ങി മരിക്കാൻ ശ്രമിച്ചതായ് പോലീസ്. മദപുരം വള്ളിയറുപ്പാൻകാട് ഏസ്റ്റേറ്റിൽ ഒളിവിലിരിക്കെ ഇയാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചുവെങ്കിലും മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണതിനാൽ ശ്രമം പരാജയപ്പെട്ടു. പിടിയിലായതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യ ചെയ്യലിലാണ് ഉണ്ണി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഐഎൻടിയുസി പ്രവർത്തകനാണ് ഉണ്ണി. സംഭവത്തിന് ശേഷം നാലുദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ മദപുരത്തെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഉണ്ണി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി ഒരാൾ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോണുകളിലേയ്ക്ക് സംഭവത്തിന് മുമ്പും പിമ്പുമായുണ്ടായ ഫോൺകോളുകളല്ലാം സൈബർ പോലീസ് സഹായത്തോടെ അന്വേഷണം സംഘം സസൂക്ഷ്മം പരിശോധിച്ചു വരികയാണ്. മുഴുവൻ പ്രതികളേയും കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
