Hot Posts

6/recent/ticker-posts

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാനവും നാളെ പാലായിൽ



പാലാ: ഡിസംബർ 1 ലോക എയ്ഡ്സ്  ദിനാചരണം ആരോഗ്യ വകുപ്പ്, സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ആരോഗ്യ കേരളം,  ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേത്യത്വത്തിൽ നടത്തപ്പെടുന്നു. ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിൽ ദീപം തെളിയിക്കൽ, ബോധവത്കരണ പ്രദർശനങ്ങൾ, ബോധവത്കരണ വെബിനാറുകൾ, മെഗാ രക്തദാന ക്യാമ്പ്, പൊതുസമ്മേളനം തുടങ്ങി  വിവിധ പരിപാടികളോടെയാണ് ജില്ലയിൽ നടത്തുന്നത്.  
ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ലാടനവും മെഗാ രക്തദാന ക്യാമ്പും നാളെ പാലായിൽ നടക്കുന്നു. രാവിലെ 10 മണിക്ക് പാലാ പോലീസ് അങ്കണത്തിൽ  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ജില്ലാാ പോലീസ് ചീഫ് .ജയദേവ് ഐ പി എസ് ഉദ്ഘാടനംം ചെയ്യും.പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണവും ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള പ്രതിജ്ഞയും പാലാ ഡി വൈ എസ് പി സാജു വർഗീസ് രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്കും. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ എസ് എച്ച് ഓ അനുപ് ജോസ്, ജനമൈത്രി സി ആർ ഓ ഷാജിമോൻ എ റ്റി എന്നിവർ പ്രസംഗിക്കും.
രക്തദാന ക്യാമ്പുകൾ കോട്ടയം ലയൺസ് എസ് എച്ച് എം സി ബ്ലഡ് ബാങ്കും പാലാ കിസ്കോ മരിയൻ ബ്ലഡ് ബാങ്കും നയിക്കും.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടികളും രക്തദാന ക്യാമ്പും നടത്തുന്നതെന്നും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അറിയിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും