Hot Posts

6/recent/ticker-posts

മൂന്നാം തവണയും ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിലായി.



പാലക്കാട്: ഭർത്താവിനെയും  പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും  ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിലായി. കോട്ടപ്പുറം കണ്യാർകാവ് പൂവത്തിൻചുവട്ടിൽ ദിവ്യയെയാണ് (33) ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഭർത്താവിന്റെയും ചൈൽഡ് ലൈനിന്റെയും പരാതിപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 31 മുതലാണ് ദിവ്യയെ കാണാതായത്. അതിനുമുമ്പും ഇത്തരത്തിൽ കാണാതായിരുന്നു.

പഞ്ചായത്തിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ ഭർത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മൂന്നാമതും കാണാതായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കും.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍