Hot Posts

6/recent/ticker-posts

വീട്ടിൽ വരാത്ത സ്ഥാനാർത്ഥിക്ക് വോട്ട് പ്രചാരണവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ



പാലാ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ "വീട്ടിൽ വരാത്ത സ്ഥാനാർത്ഥിക്ക് വോട്ട്" എന്ന സന്ദേശ പ്രചാരണം നടത്താൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തും. പ്രചരണ പരിപാടിയുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഇന്ന് (02/12/2020) പാലായിൽ നിർവ്വഹിക്കും.

സ്ഥാനാർത്ഥികൾ വീട്ടിലെത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.  വിവിധ മേഖലകളിൽ സ്ഥാനാർത്ഥികൾക്കടക്കം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടുപോലും കമ്മീഷൻ്റെ നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും മൗനം പാലിക്കയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിൽ വരാത്ത സ്ഥാനാർത്ഥിക്ക് വോട്ട് എന്ന പ്രചാരണം ആരംഭിക്കുന്നത്. കോവിഡ് വന്നാൽ സ്ഥാനാർത്ഥിയും കാണില്ല, തിരഞ്ഞെടുപ്പ് കമ്മീഷനും കാണില്ല എന്ന്  ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികൾ രണ്ടിലേറെ തവണ വീടുകയറിയതിനാൽ ഇനി വീടുകയറ്റം അനാവശ്യമാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.

ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. അനൂപ് ചെറിയാൻ, സുമിത കോര, കെ ആർ വിഷ്ണു, അമൽ ജോസഫ്, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍