Hot Posts

6/recent/ticker-posts

യൂട്യൂബ് ചാനൽ തുടങ്ങാൻ വിജയ്.. ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ..



ചെന്നൈ: രാഷ്ട്രീയപ്പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം. വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു.

വിജയ്യുടെ ആരാധകസംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനായിരുന്നു ചന്ദ്രശേഖറുടെ ശ്രമം. വിജയ് പരസ്യമായി ഇതിനെ തള്ളിയതോടെ രാഷ്ട്രീയപ്പാർട്ടി രൂപവത്കരണത്തിനുള്ള നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധകസംഘടനയിൽനിന്ന് ഒഴിവാക്കാൻ വിജയ് നടപടിയെടുക്കുകയായിരുന്നു.

യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ചനടത്തി. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് തീരുമാനം. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവർത്തനം പൂർണമായും വിജയ്യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്. സംഘടനയുടെ പേരിൽ കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ചന്ദ്രശേഖർ സജീവമായിരുന്നു. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, ആനന്ദ് മുഖേനതന്നെ സംഘടനയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു വിജയ്.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്