Hot Posts

6/recent/ticker-posts

കോർപ്പറേറ്റുകൾക്കായി രാജ്യത്തെ കർഷകരെ മോദി സർക്കാർ തള്ളിപ്പറയുന്നു: മാണി സി കാപ്പൻ



പാലാ: രാജ്യത്തെ കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കർഷകർ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എൻ സി പി പാലാ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ ദ്രോഹിക്കുന്ന നടപടി കേന്ദ്ര സർക്കാർ പ്രതിഷേധാർഹമാണ്. രാജ്യം ഒറ്റക്കെട്ടായി കർഷകർക്കു പിന്നിലാണ്. കർഷകരെ നേരിടുവാനുള്ള കേന്ദ്ര നീക്കം രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ല. കോർപ്പറേറ്റുകൾക്കായി രാജ്യത്തെ കർഷകരെ മോദി സർക്കാർ തള്ളിപ്പറയുകയാണെന്നും എം എൽ എ കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡൻ്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോസ് കുറ്റിയാനിമറ്റം, ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേൽ, കണ്ണൻ ഇടപ്പാടി, അപ്പച്ചൻ ചെമ്പൻകുളം, എസ് എ തോമസ് എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി