ഈരാറ്റുപേട്ട: കോവിഡ് കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാ കുരുന്നുകൾക്കും സ്നേഹസമ്മാനം ഒരുക്കിയിരിക്കുകയാണ് അരുവിത്തുറ സെൻമേരിസ് എൽ പി സ്കൂൾ. സ്കൂളിലെ 400 കുട്ടികൾക്കും കളറിങ് ബുക്കും ക്രയോണും ആണ് പുതുവത്സരത്തിൽ നൽകിയത്. കുട്ടികൾക്ക് സമ്മാനം എത്തിക്കുവാൻ പത്തു രക്ഷിതാക്കളെ വീതം സ്കൂളിൽ വിളിച്ചുവരുത്തുകയും സമ്മാനം കൊടുത്തതിനു പുറമെ കുട്ടികളുടെ note book കറക്ഷൻ ചെയ്തു അദ്ധ്യാപകർ കൊടുക്കുകയും ചെയ്തു.
കോവിഡ് കാലത്ത് ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളും ദിനാചരണങ്ങളും വെബിനാറുകളും മത്സരങ്ങളും ഇൻസ്പിരേഷൻ ടോക്കുകളും നൽകി കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കുട്ടികൾ സ്കൂളിൽ വരുന്നില്ലെങ്കിലും എല്ലാ ദിവസവും ഗൂഗിൾ മീറ്റിലുടെ അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തുന്നു എന്നത് ഈ സ്കൂളിന്റെ മാത്രം പ്രത്യേകത ആണെന്ന് അധികൃതർ പറഞ്ഞു. അതുപോലെ കുട്ടികൾക്കു കലാപരിപാടികൾ അവതരിപ്പിക്കുവാൻ ഡിവിഷൻ തിരിച്ചു ഗൂഗിൾ പ്ലാറ്റ് ഫോമിൽ സൗകര്യം നൽകി വരുന്നുണ്ട്. ഇതിനെല്ലാം പ്രോത്സാഹനം സ്കൂൾ മാനേജർ റവ ഡോഅഗസ്റ്റിൻ പാലക്കാപറമ്പിൽ ആണെന്ന് ഹെഡ്മിസ്ട്രെസ് സി. സൗമ്യ പറഞ്ഞു.
