Hot Posts

6/recent/ticker-posts

കുട്ടികൾക്ക് ന്യൂ ഇയർ സമ്മാനം ഒരുക്കി അരുവിത്തുറ സെൻറ് മേരീസ് സ്കൂൾ




ഈരാറ്റുപേട്ട:  കോവിഡ്  കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാ കുരുന്നുകൾക്കും  സ്നേഹസമ്മാനം ഒരുക്കിയിരിക്കുകയാണ് അരുവിത്തുറ സെൻമേരിസ് എൽ പി സ്കൂൾ. സ്കൂളിലെ 400 കുട്ടികൾക്കും  കളറിങ് ബുക്കും ക്രയോണും ആണ് പുതുവത്സരത്തിൽ നൽകിയത്. കുട്ടികൾക്ക് സമ്മാനം എത്തിക്കുവാൻ പത്തു രക്ഷിതാക്കളെ വീതം  സ്കൂളിൽ വിളിച്ചുവരുത്തുകയും സമ്മാനം കൊടുത്തതിനു പുറമെ കുട്ടികളുടെ note book കറക്ഷൻ  ചെയ്തു അദ്ധ്യാപകർ  കൊടുക്കുകയും ചെയ്തു.


കോവിഡ് കാലത്ത് ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളും  ദിനാചരണങ്ങളും വെബിനാറുകളും  മത്സരങ്ങളും ഇൻസ്പിരേഷൻ ടോക്കുകളും നൽകി കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കുട്ടികൾ സ്കൂളിൽ വരുന്നില്ലെങ്കിലും എല്ലാ ദിവസവും ഗൂഗിൾ മീറ്റിലുടെ അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തുന്നു എന്നത്  ഈ സ്കൂളിന്റെ മാത്രം  പ്രത്യേകത ആണെന്ന് അധികൃതർ പറഞ്ഞു. അതുപോലെ കുട്ടികൾക്കു കലാപരിപാടികൾ അവതരിപ്പിക്കുവാൻ ഡിവിഷൻ തിരിച്ചു ഗൂഗിൾ പ്ലാറ്റ് ഫോമിൽ സൗകര്യം നൽകി വരുന്നുണ്ട്. ഇതിനെല്ലാം പ്രോത്സാഹനം  സ്കൂൾ മാനേജർ റവ ഡോഅഗസ്റ്റിൻ പാലക്കാപറമ്പിൽ ആണെന്ന് ഹെഡ്മിസ്ട്രെസ് സി. സൗമ്യ പറഞ്ഞു. 
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ