മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് വാഹനാപകടത്തിൽ മരിച്ചു
December 14, 2020
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിനു സമീപമായിരുന്നു അപകടം.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പ്രദീപിനെ പിന്നിൽ നിന്ന് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.