Hot Posts

6/recent/ticker-posts

ഹണ്‍ട്രഡ് ആന്‍ഡ് വണ്‍ സ്‌റ്റൊറീസ് ഓഫ് ബ്ലിസ്ഫുള്‍ വര്‍ക്ക്‌പ്ലേ‌സ് - BMTV



കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ സഹ പ്രവര്‍ത്തകരില്‍ നിന്നും കസ്റ്റമേഴ്‌സില്‍ നിന്നും നേരിടേണ്ടിവന്നിട്ടുള്ള സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ റിയല്‍ ലൈഫ് എക്‌സ്പീരിയന്‍സാണ് വിന്‍സന്റ് ബേബി തന്റെ ബുക്കില്‍ പകര്‍ത്തിയിരിക്കുന്നത്.. സ്ഥലത്തിനോ സാഹചര്യത്തിനോ അതീതമായി എല്ലാതരം ഇന്‍ഡസ്ട്രീസിലും വര്‍്‌ക്കേഴ്‌സിനും അതിന്റെ ഓണേഴ്‌സിനും ഉള്‍ക്കൊള്ളാനാകുന്ന ലളിതമായ അനുഭവങ്ങളുടെ സമാഹാരമാണ് വിന്‍സന്റ് ബേബിയുടെ ഹണ്‍ട്രഡ് ആന്‍ഡ് വണ്‍ സ്‌റ്റൊറീസ് ഓഫ് ബ്ലിസ്ഫുള്‍ വര്‍ക്ക്‌പ്ലേസ്. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ട്രെയ്‌നിംഗ് ആണ് വിന്‍സന്റ് ബേബിയുടെ പ്രവര്‍ത്തന മേഖല. ടീച്ചേഴ്‌സ് ആന്‍ഡ് ലീഡേഴ്‌സ് കമ്മ്യൂണിറ്റിയുടെ ക്രിയേറ്ററായ മുരളീ സുന്ദരം നല്‍കിയ പ്രചോദനമാണ് വെറും 90 ദിവസങ്ങള്‍ കൊണ്ട് 101 കഥകളും പൂര്‍ത്തീകരിച്ച് ബുക്ക് പബ്ലിഷ് ചെയ്യാനും സഹായകമായതെന്ന് രചയിതാവ് വിന്‍സെന്റ് ബേബി പറഞ്ഞു.


കോവിഡ് കാലത്ത് വീട്ടിലിരുന്ന സമയം ഫലപ്രദമായി വിനിയോഗിക്കേണ്ടതെങ്ങനെയെന്ന ചിന്തയാണ് തന്നെ ഇത്തരമൊരു പുസ്തകത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ചതെന്ന് വിന്‍സന്റ് ബേബി പറഞ്ഞു. പ്രവര്‍ത്തന മേഖലയായ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള സാഹചര്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നതെങ്കിലും എല്ലാ വിധ എന്റര്‍പ്രൈസസിലെയും ഓണേഴ്‌സിനും വര്‍ക്കേഴ്‌സിനും ഒരുപോലെ റഫര്‍ ചെയ്യാവുന്ന പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു.
   
ഹണ്‍ട്രഡ് ആന്‍ഡ് വണ്‍ സ്‌റ്റൊറീസ് ഓഫ് ബ്ലിസ്ഫുള്‍ വര്‍ക്ക്‌പ്ലേസ് എന്നു പേരുള്ള പുസ്തകത്തിന്റെ പ്രകാശനം കൊച്ചിലെ ഹോട്ടല്‍ പ്രയാണയില്‍ നടന്നു. എഴുത്തുകാരനും സമഗ്ര പ്രൊഗ്രസിവ് ലേണിങ്ങ് സോലുഷന്‍സ് ട്രെയ്‌നറുമായ മധു ഭാസ്്കരന്‍ പ്രകാശനം നിര്‍വഹിച്ചപോള്‍ സാമാ ട്രവല്‍സ് എം ഡി രാമസ്വാമി പുസ്തകത്തിന്റെ ആദ്യ കോപ്പിയെറ്റുവാങ്ങി. ബിസിനസ് കോച്ച് മനോജ് പോള്‍ പ്രയാണ ഹോട്ടല്‍സ് എം ഡി രതീഷ് വി ആര്‍, ആമോദഗിരി യോഗ സാങ്ച്വറി ഡയറക്ടര്‍ ഔസേപ്പച്ചന്‍ തുടങ്ങി മറ്റ് വിശിഷ്ടാധിതികളും സന്നിഹിതരായിരുന്നു. വിങ്‌സ് പബ്ലിക്കേഷന്‍സ് വഴി പുറത്തിറക്കുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ശ്രീധന്യ സുരേഷ് ഐഎഎസ് ഉള്‍പ്പെടെയുള്ളവരാണ്.. പുസ്തകം ആമസോണ്‍ ബുക്ക് സ്‌റ്റോറിലും പിഡിഎഫ് രൂപത്തിലും ലഭ്യമാണ്


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും