നെടുങ്കണ്ടം ടൗണില്‍ രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. തൂക്കുപാലം സ്വദേശി ജിമ്മി (23) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ സ്കൂട്ടർ ഓവര്‍ടേക്ക് ചെയ്തുവന്ന കാറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
നെടുങ്കണ്ടം എസ്.എന്‍.ഡി.പി ജംഗ്ഷനിലാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസവും അമിതവേഗതയിൽ ടൗണിൽ ബൈക്ക് റൈസ് നടത്തിയ യുവാവ് മരിച്ചിരുന്നു.