Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട - വാഗമൺ നടുറോഡിൽ മിനി വൺ വേ ഒരുക്കി നാട്ടുകാർ


വർഷങ്ങളായി തകർന്ന് കിടക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡ് നന്നാക്കാത്തതിൽ അതീവ രോഷത്തിലാണ്‌  നാട്ടുകാരും ഇതുവഴിയുള്ള വിനോദ സഞ്ചാരികളും. ചില ഇടങ്ങളിൽ പൂർണമായും തകർന്നു കിടക്കുന്ന അവസ്ഥയിൽ ആണ് ഈ സംസ്ഥാന പാത. വർഷങ്ങൾക്കു മുൻപ്‌തന്നെ ആധുനിക രീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള തുക അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ മൂലം നീണ്ടു പോകുകയായിരുന്നു. 



നടക്കൽ ഭാഗത്തെ കയറ്റം കൂടിയ സ്ഥലത്തു വാഹനങ്ങൾക്ക് കയറിപോകാൻ കൂടി കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. റോഡിനു മധ്യത്തിൽ മാത്രം ഏതാനും ഇഞ്ച് വീതിയിൽ ഉള്ള ഒരു ഭാഗം മാത്രമാണ് ടാറിംഗ് ഉള്ളത്. ഇരുചക്ര വാഹനങ്ങൾക്കോ മറ്റ് വാഹനങ്ങളുടെ ഒരു വശത്തെ ടയറുകൾ മാത്രമോ ആണ്‌ അതിൽ കൂടി പോകാൻ കഴിയുക. എന്നാൽ ഏറെ തിരക്കേറിയ റോഡിലും ഈ നൂല്പാലത്തിലൂടെ തന്നെ കൃത്യമായി തന്റെ വാഹനം ഓടിക്കാൻ ഡ്രൈവർമാർ മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇത്‌ കയറ്റം കയറിവരുന്ന ഭാരവാഹനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. 


ഇരുചക്ര വാഹനങ്ങൾ വലിയ വാഹനങ്ങളുടെ മുന്നിലേക്ക് ഗട്ടർ ഒഴിവാക്കി വെട്ടിത്തിരിക്കുന്നതും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതേത്തുടർന്ന് നാട്ടുകാർ പൊളിയാതെ കിടക്കുന്ന ആ ചെറിയ ഭാഗം റോഡ് കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് മാത്രമായി വണ് വേ ആയി അടയാളപ്പെടുത്തുകയായിരുന്നു. കൂടാതെ ജന പ്രതിനിധികൾക്കെതിരെ പരോക്ഷമായി  അതിരൂക്ഷമായ ഭാഷയിൽ റോഡിൽ എഴുതിയിട്ടുമുണ്ട്.


ഈരാറ്റുപേട്ട , നടക്കൽ ഭാഗങ്ങളിൽ ടാറിങ് ഇളകി മാറി വളരെ വലിയ കുണ്ടും കുഴികളും ആണ് രൂപപ്പെട്ടിരിക്കുന്നത്. പ്രളയത്തെ തുടർന്നും നിർത്താതെയുള്ള മഴയെ തുടർന്നും രണ്ട്‌വർഷം മുൻപ് റോഡ് തീർത്തും സഞ്ചാര യോഗ്യമല്ലാതായി തീരുകയായിരുന്നു. 

നടൻ ജയസൂര്യ ഉൾപ്പെടെ പൊതുജനങ്ങളുടെ പരാതികൾ ശ്രദ്ധയിൽ പെട്ട മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടാണ് അടിയന്തിരമായി റീ ടാർ ചെയ്യാൻ പണം അനുവദിച്ചത്. തുടർന്ന് 2021 ഡിസംബർ മാസത്തിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ജനുവരി അവസാന വാരം ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുളള ഭാഗം നിർമാണം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചിരുന്നു. എന്നാൽ ജനുവരി മാസം പൂർത്തിയാകുമ്പോളും പണികൾ ഒരിടത്തും ആരംഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം ഉയരുന്നത്.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ