Hot Posts

6/recent/ticker-posts

പാലാ വള്ളിച്ചിറയിൽ പെൺവാണിഭ കേന്ദ്രം! പൊലീസ് റെയിഡിൽ മൂന്നു സ്ത്രീകളും നാലു പുരുഷന്മാരും പിടിയിൽ


പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസിന്റെ പരിശോധന. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനും ഇടപാടുകാരുമായ നാലു പുരുഷന്മാരും, മൂന്നു സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി-57) , ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബിനു ബാലകൃഷ്ണൻ നായർ (49) , തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കൽ  ബോബി (57) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 



ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം, ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്ന് രാവിലെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്.  


ഒരു മാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ചു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ മധ്യ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇടപാടുകാർ എത്തുന്നതായും പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ്,  എ.എസ്.ഐ ഷാജി കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ബിജു, വനിതാ സിവിൽ  രമ്യ എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ