Hot Posts

6/recent/ticker-posts

പ്രണയദിനത്തിൽ പ്രവിജ പ്രിയതമന് പകുത്ത് നൽകിയത് കരൾ; ചരിത്രം കുറിച്ച് കരൾ മാറ്റശസ്ത്രക്രിയ



കോട്ടയം: സർക്കാർ മെഡിക്കൽ കോളേജുകളുടെ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതി ച്ചേർത്ത് സുബീഷിന്റെ കരൾ മാറ്റ ശസ്ത്രക്രിയ. പ്രിയതമന് കരൾ പകുത്ത് നൽകിയത് ഭാര്യ പ്രവിജ തന്നെയാണ്. അത് പ്രണയദിനത്തിലായതും യാദൃച്ഛികം. ലോകം മുഴുവൻ പ്രണയദിനത്തിൽ പരസ്പരം സമ്മാനങ്ങൾ നൽകി ആഘോഷിക്കുമ്പോൾ സ്വന്തം കരളിന്റെ പകുതിതന്നെ ഭർത്താവിന് നൽകുകയായിരുന്നു പ്രവിജ.



തൃശ്ശൂർ കുന്നംകുളം സ്വദേശിയായ സുബീഷിന് കരൾ മാറ്റി വച്ച്, സർക്കാർ ആശുപത്രികളുടെ ചരിത്രത്തിലെ ആദ്യ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. ഇന്നലെ പുലർച്ചെ ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂർ നീണ്ടു.

സുബീഷിന് ആറ് വർഷം മുൻപാണ് കരൾ രോഗം കണ്ടെത്തിയത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുറേക്കാലം ചികിത്സ നടത്തിയെങ്കിലും പഴക്കച്ചവടക്കാരനായ സുബീഷിന് ചെലവുകൾ താങ്ങാൻ പ്രയാസമായതിനാൽ കഴിഞ്ഞ വർഷം മുതൽ ചികിത്സ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.


ഒരു പറ്റം ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ ടെക്‌നീഷ്യൻമാരുടെയും കഠിന പ്രയത്‌നമാണ് ഈ ശസ്ത്രക്രിയയെ വിജയത്തിലെത്തിച്ചത്. ഡോ. ഡൊമിനിക് മാത്യു, ഡോ.ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി , ജനറൽ സർജൻ ഡോ.ജോസ് സ്റ്റാൻലി, ഡോ.മനൂപ്, ഗാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ.എസ് സിന്ധു, അനസ്‌ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്‌സ് സുമിത, നഴ്‌സുമാരായ അനു, ടിന്റു, ജീമോൾ, തീയേറ്റർ ടെക്‌നീഷ്യൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ, മനോജ് കെ.എസ് , ഓപ്പറേഷൻ തിയേറ്റർ ഹെഡ് നഴ്‌സ് ഗോകുൽ, ഐ.സി.യു സീനിയർ നഴ്‌സ് ലിജോ , ടെക്‌നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാന്റ് കോഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു, സീനിയർ നഴ്‌സ് മനു, ടെക്‌നീഷ്യന്മാരായ സാബു, ജയമോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്. മുഴുവൻ സമയവും ഇവർക്ക് നിർദേശങ്ങളുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഉണ്ടായിരുന്നു.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്