Hot Posts

6/recent/ticker-posts

മുല്ലപ്പെരിയാർ അണക്കെട്ട്‌ : സുരക്ഷാപരിശോധന എതിർത്ത്‌ തമിഴ്‌നാട്‌



മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉടൻ സുരക്ഷാപരിശോധന നടത്തുന്നതിനെ ശക്തമായി എതിർത്ത്‌ തമിഴ്‌നാട്‌. അണക്കെട്ട്‌ സുരക്ഷിതമാണെന്നും അടിയന്തരമായി പരിശോധിക്കേണ്ടതില്ലെന്നും തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേന്ദ്ര ജലകമീഷനും മേൽനോട്ടസമിതിയും സുരക്ഷാപരിശോധന ആകാമെന്ന്‌ 27ന്‌ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.



‘അണക്കെട്ടിന് കേടുപാട് ഇല്ല. കുമ്മായം അടർന്നുവീഴുന്നതും മണ്ണടിയുന്നതും താരതമ്യേന കുറവ്. സീപ്പേജ്‌ അളവും അനുവദനീയമായ നിലയില്‍. 2021 നവംബർ 30 മുതൽ 18 ദിവസം അണക്കെട്ടിൽ 142 അടിയിൽ കൂടുതൽ ജലമുണ്ട്’–- സത്യവാങ്‌മൂലത്തിൽ അവകാശപ്പെടുന്നു. അണക്കെട്ടിന്റെ ബലം കൂട്ടാനുള്ള ജോലികളും അറ്റക്കുറ്റപ്പണികളും പൂർത്തിയാക്കിയശേഷംമാത്രം സുരക്ഷാപരിശോധന മതി. ബലംകൂട്ടാനുള്ള ജോലി കേരളം തടസ്സം നിൽക്കുന്നെന്നും തമിഴ്നാട് ആവര്‍ത്തിച്ചു.



കേസിൽ സുപ്രീംകോടതി അന്തിമവാദം കേൾക്കാനിരിക്കെയാണ്‌ തമിഴ്‌നാട്‌ പുതിയ സത്യവാങ്‌മൂലം സമർപ്പിച്ചത്‌. അണക്കെട്ട്‌ സുരക്ഷിതമല്ലെന്നും ജീവനും സ്വത്തും വലിയ ഭീഷണിയുണ്ടെന്നുമാണ് കേരള നിലപാട്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ