Hot Posts

6/recent/ticker-posts

റെയില്‍ പാളത്തില്‍ വീണ് അനങ്ങാനാവാതെ വിജയന്‍; രക്ഷകരായി അമ്മയും മകനും



റെയിൽപാളത്തിൽ വീണുകിടന്ന വിമുക്തഭടന് കാൽനട യാത്രക്കാരിയായ അമ്മയും മകനും രക്ഷകരായി. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.  

വെള്ളൂർ പാലക്കായിൽ വിജയൻ നായർക്ക് (65) ആണ് റെയിൽവേ പാളത്തിൽ വീണത്. തോന്നല്ലൂർ കോനത്തു വീട്ടിൽ ജിൻസന്റെ ഭാര്യ സോണിയ (44) യും മകൻ ഏബലും (9) ആണ് വിജയനെ രക്ഷിച്ചത്.  വിജയൻ നായർ പാളം മുറിച്ചുകടക്കുന്നതിനിടെ പാളത്തിൽ വീഴുകയായിരുന്നു. മിലിട്ടറി ജീവിതത്തിനിടെ ഉണ്ടായ പക്ഷാഘാതത്തെത്തുടർന്ന് വിജയന്റെ ഒരുവശം ഭാഗികമായി തളർന്നിരുന്നു.



ബേക്കറിയിൽ നിന്ന് സോണിയയും മകനും തോന്നല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് സോമൻ നായർ പാളത്തിൽ വീണുകിടക്കുന്നത് കണ്ടത്. ഉടനെ എഴുന്നേല്പിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. 

ഈ സമയം തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്‌സ്പ്രസ് 150 മീറ്റർ അപ്പുറമുള്ള പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെത്തിയത് കണ്ടു. അപകടം മനസിലാക്കിയ സോണിയയും മകനും വെള്ളൂർ കവലയിലെത്തി അവിടെയുണ്ടായിരുന്ന ആളുകളെ വിളിച്ചുവരുത്തി.


കൂടുതൽ ആളുകളെത്തി വിജയനെ റെയിൽപാളത്തിൽ നിന്ന് മാറ്റി. പാളത്തിൽ നിന്ന് വിജയൻ നായരെ നീക്കി നിമിഷങ്ങൾക്കുള്ളിൽ ഐലൻഡ് എക്‌സ്പ്രസ് ഇതേ ട്രാക്കിലൂടെ പോയി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു