Hot Posts

6/recent/ticker-posts

രണ്ട് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ


പാലാ: രണ്ടാം വാർഷിക നിറവിൽ നിൽക്കുന്ന മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചതിലൂടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മിതമായ നിരക്കിൽ രോഗികൾക്ക് ചികിത്സ ലഭിക്കുവാൻ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ സാധിക്കും എന്ന് അധികൃതർ പറഞ്ഞു. 



കോട്ടയം, ഇടുക്കി, അലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള വൃക്ക രോഗികൾക്ക് ഇത് ഗുണകരമായിരിക്കും. ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പൂർത്തിയായത്. ഇവർ രണ്ടുപേരും മൂന്നു വർഷത്തിലധികമായി 
വ്യക്ക സംബന്ധമായ രോഗങ്ങൾക്ക് ചികി തേടിയിരുന്നവരും ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നിരുന്നവരുമായിരുന്നു.


രോഗികളായ 49 കാരന്റെയും 36 കാരിയുടെയും വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചത് മൂലമാണ് രണ്ടു രോഗികൾക്കും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വന്നത്. ദാതാക്കളായി സ്വന്തം വ്യക്ക പകുത്തു നൽകുവാൻ ഒരാൾക്ക് സ്വന്തം ഭാര്യയും മറ്റൊരാൾ സ്വന്തം സഹോദരനും മുൻപോട്ട് വന്നു എന്നും മെഡിസിറ്റി അധികൃതർ പറഞ്ഞു.

യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻ ഡോ. വിജയ് രാധാകൃഷ്ണൻ, നെഫ്രോളജി വിഭാഗം സീനിയർ കോൺസൾറ്റൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ, അനസ്തേഷ്യ വിഭാഗം കോൺസൾറ്റൻറ് ഡോ. ജെയിംസ് സിറിയക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ആൽവിൻ ജോസ് പി, ഡോ. തോമസ് മാത്യു, ഡോ. എബി ജോൺ, ഡോ. അജയ് പിള്ള, ഡോ. ബേസിൽ പോൾ, ഡോ. ലിബി ജി. പാപ്പച്ചൻ, ഡോ. ശിവാനി ബക്ഷി എന്നിവരും പങ്കാളികളായിരുന്നു.


ഒരു സമ്പൂർണ്ണ ട്രാൻസ്പ്ലാന്റ് സെന്റർ എന്ന രീതിയിലാണ് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പ്രവർത്തനമെന്നും ഉടനെ തന്നെ കഡാവറിക് വൃക്ക മാറ്റിവയ്ക്കൽ ആരംഭിക്കുന്നതിനുള്ള പ്രക്രിയകൾ തുടങ്ങിയെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയൊടിക്കൽ പറഞ്ഞു. കഡാവറിച്ച് വൃക്ക മാറ്റിവയ്ക്കൽ ആരംഭിക്കുന്നതോടുകൂടി വൃക്ക മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർക്ക് വളരെ വേഗത്തിൽ അതിനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ വൃക്ക സ്വീകരിക്കുന്ന വ്യക്തിയപ്പോലെ തന്നെ വൃക്ക ദാനം ചെയ്യുന്ന വ്യക്തികൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വൃക്ക ദാതാക്കൾക്ക താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ വലിയ മുറിവുകളോ മുറിപ്പാടുകളോ ഇല്ലാതെ ശാസ്ത്രക്രിയ ചെയ്യുവാനും മൂന്നാമത്തെ ദിവസം തന്നെ അവർക്ക് ആശുപത്രി വിടുവാൻ സാധിച്ചുവെന്നും യൂറോളജി സീനിയർ കൺസൾറ്റന്റ് ഡോ. വിജയ്  രാധാകൃഷ്ണൻ പറഞ്ഞു. 
                               
ജീവിതശൈലി രോഗങ്ങൾ മൂലം ഡയാലിസിസ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങി കേരളത്തിലുടനിറമുള്ള വൃക്ക രോഗികൾക്കായി വളരെ കുറഞ്ഞ ചെലവിലാണ് ട്രാൻസ്‌പ്ലാന്റഷന് സൗകര്യം മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഒരുക്കിയിരിക്കുന്നതിന്നു നെഫ്രോളജി സീനിയർ കോൺസൾറ്റൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ വൃക്ക സ്വീകർത്താക്കൾ ശസ്ത്രകിയയക്ക് ശേഷം പത്താം ദിവസം ആശുപത്രി വിട്ടു എന്നും ഡോ. മഞ്ജുള രാമചന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ഇരുപത്തിയയ്യായിരത്തോളമാണ് വൃക്ക രോഗം ബാധിച്ച് ഡയാലിസിസ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ആഴ്ചയിൽ മൂന്ന് അല്ലെങ്കിൽ നാല് ഡയാലിസിസ് വേണ്ടിവരും. ഇത്തരം ആളുകൾക്ക് വൃക്ക മാറ്റിവെക്കലാണ് ഏക പരിഹാരമാർഗം. അനിയന്ത്രിതമായ രക്ത സമ്മർദ്ദവും പ്രേമേഹവും വൃക്കയുടെ  പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. 
Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം