Hot Posts

6/recent/ticker-posts

മുൻമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എം പി ഗോവിന്ദൻ നായർ അന്തരിച്ചു


കോട്ടയം: മുന്‍ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന അഡ്വ. എം പി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മുട്ടമ്പലത്തുള്ള വസതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഗോദവര്‍മ്മ രാജയുടെ മകള്‍ പരേതയായ ശാരദാദേവിയായിരുന്നു ഭാര്യ. മകള്‍: സുധ, മരുമകന്‍: റിട്ട. കേണല്‍ പി.എസ്.സി. നായര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പിതൃസഹോദര പുത്രനാണ്. സംസ്‌കാരം വ്യാഴാഴ്ച.



1962 ല്‍ ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 2012 മുതല്‍ 2015 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1950 മുതല്‍ 2019 ആദ്യം വരെ അഭിഭാഷകവൃത്തിയില്‍ സജീവ സാന്നിധ്യമായിരുന്നു. 

കോട്ടയം ഡിസിസി പ്രസിഡന്റ്, കെപിസിസി, എഐസിസി അംഗം, എന്‍എസ്എസ് പ്രതിനിധിസഭാ അംഗം, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ആതുര സേവാ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.

കോട്ടയത്തിനടുത്ത് പാറമ്പുഴ പുത്തന്‍പുരയില്‍ എന്‍ പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രില്‍ 27നായിരുന്നു ജനനം. സ്‌കൂള്‍പഠനത്തിന് ശേഷം കോട്ടയം സിഎംഎസ്.കോളേജില്‍ ഇന്റര്‍ മിഡിയേറ്റ്, ആലുവ യുസി കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ഇക്കണോമിക്സില്‍ ബിഎ ബിരുദം. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബി എല്‍ പാസ്സായി. 1950 നവംബറില്‍ കോട്ടയം ബാറിലെ അഭിഭാഷകനായി.

24ാം ആം വയസ്സില്‍ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായി. 34ാം വയസ്സില്‍ ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ അംഗമായി. 1960 ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആയി കോട്ടയം നിയോജക മണ്ഡലത്തില്‍ മത്സരിച്ച് സിപിഐയുടെ എന്‍.രാഘവ കുറുപ്പിനെ തോല്‍പ്പിച്ചാണ്.ഗോവിന്ദന്‍ നായര്‍ നിയമസഭയിലേക്കെത്തിയത്. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യത്തിന് പുറമേ വനം, ദേവസ്വം വകുപ്പുകളുടെയും ചുമതല വഹിച്ചു. 16 കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെ രാജിയോടെ ആര്‍. ശങ്കര്‍ മന്ത്രിസഭ നിലംപതിക്കുമ്പോഴും എം പി ഗോവിന്ദന്‍ നായര്‍ അടിയുറച്ച കോണ്‍ഗ്രസ് നേതാവായി നിലകൊണ്ടു.

മുൻമന്ത്രി എം പി ഗോവിന്ദൻനായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം ബി രാജേഷും അനുശോചനം രേഖപ്പെടുത്തി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു