കോട്ടയം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകുന്നേരം 6.30 നും രാത്രി 11.30 നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയവയെയും മറ്റ് അവശ്യസേവനങ്ങളെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുകയാണ്. താപനിലയങ്ങളിലെ കൽക്കരി ശേഖരം കുറഞ്ഞതാണ് വൈദ്യുതിപ്രതിസന്ധിയിലേക്ക് നയിച്ചത്.
രണ്ട് ദിവസങ്ങൾക്കകം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അടിയന്തിര സാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടതായും അധികൃതർ അറിയിച്ചു.

