മണിയംകുന്ന് സെൻ്റ് ജോസഫ് യുപി സ്കൂൾ ഒരുക്കുന്ന അവധിക്കാല ക്യാംപ് വേനൽമഴയ്ക്ക് തുടക്കമായി. ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ക്യാംപ്. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ക്യാംപ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസവും നേതൃത്വവാസനകൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യം വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിനുള്ളിൽ ഇരുന്ന് സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങിയ കുരുന്നുകൾക്ക് പുത്തനുണർവാകും വേനൽമഴ. മാജിക് ഷോ, ബോട്ടിൽ ആർട്ട്, നാടൻ കലാ- ശിൽപരൂപങ്ങൾ, നാടൻകളികൾ, നാടൻ ഭക്ഷണം തയ്യറാക്കൽ, സ്കിറ്റ്, പ്രസംഗ - ഗാനപരിശീലനം തുടങ്ങി ഒട്ടനവധി രസകരമായ കാര്യങ്ങൾ ക്യാംപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാംപ് ഏപ്രിൽ 30 വരെ തുടരും. ഡോ ആൻസി ജോസഫ്, ഡോ. നിജോയി പി ജോസ്, ട്രെയിനർ അഭിലാഷ് ജോസഫ് , ഫോക്‌ലോർ ഗവേഷകൻ രാഹുൽ കൊച്ചാപ്പി, മെന്റലിസ്റ്റ് മജീഷ്യൻ ജിസ്മോൻ മാത്യു കുര്യൻ കിഴക്കേതോട്ടം, ബോട്ടിൽ ആർട്ടിസ്റ്റ് ഷെൽബിൻ, എൽസ ഷാജി, സോണൽ വി മനോജ്, സിസ്റ്റർ. ഡയാന എഫ്.സി.സി , ജോയ് തലനാട്, ചിന്ധു സ്റ്റീഫൻ എന്നിവർ കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ, ഹെഡ്മിസ്ട്രസ് SR സൗമ്യ, പിറ്റിഎ പ്രസിഡന്റ് ജോയി ഫിലിപ്പ്, അധ്യാപകരായ ജോയൽ, ആൻസൺ എന്നിവർ നേതൃത്വം കൊടുക്കും.


