Hot Posts

6/recent/ticker-posts

രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള പുരസ്‌കാരം കോട്ടയം, കൊല്ലം സ്വദേശിനികൾക്ക്


കോട്ടയം: രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് 2021 ന് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയും അർഹരായി.



കേരളത്തിൽ നിന്ന് ഈ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്. കൂടല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സ് ഷീലാറാണിയെ പാലിയേറ്റീവ് മേഖലയിലെ മികച്ച സേവനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 



കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയാണ് ദേശീയതലത്തിൽ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡ് നേടിയത്. കോവിഡ് പ്രതിസന്ധി മൂലമാണ് 2021 ലെ അവാർഡ് കഴിഞ്ഞ നഴ്സസ് ദിനത്തിൽ പ്രഖ്യാപിക്കാൻ കഴിയാതെ വന്നത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജൻമ്മദിനമായ മെയ് 12-ന് അവാർഡുകൾ സമ്മാനിക്കും.
Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ