പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: വേനൽ മഴയിൽ ജില്ലയിലെ നെൽ കർഷകർക്ക് 15.33 കോടിയുടെ നഷ്ടം. കൊയ്ത നെല്ല് സംഭരിക്കാൻ വൈകിയതിനെ തുടർന്ന് മുളച്ചും വെള്ളത്തില്‍ മുങ്ങിനശിച്ച വകയിലുമാണ് ഈ നഷ്ടം. പടിഞ്ഞാറൻ മേഖലയിലെ പല പാടശേഖരങ്ങളിലും നെല്ല് സംഭരിക്കാൻ അവശേഷിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നഷ്ടമേറുമെന്നാണു കൃഷിവകുപ്പ് വിലയിരുത്തൽ. ചിലയിടങ്ങളിൽ ഇനിയും കൊയ്ത്ത് അവശേഷിക്കുന്നുമുണ്ട്.
കൃഷിവകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞദിവസം വരെ ജില്ലയിൽ മൊത്തമുണ്ടായ കൃഷിനാശം 16.36 കോടിയാണ്. ഇതിലാണ് 15.33 കോടിയുടെ നഷ്ടവും നെൽകൃഷിക്കാണ് സംഭവിച്ചിരിക്കുന്നത്.
വേനല്‍ മഴയില്‍ ഈ മാസം 2287 നെൽകര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ കണക്ക്. 2651 ഏക്കറിലെ കൃഷി നശിച്ചു. ചില പാടശേഖരങ്ങള്‍ പൂര്‍ണമായി മുങ്ങി. ചിലയിടങ്ങളില്‍ കൊയ്തുകൂട്ടിയ ലോഡ് കണക്കിന് നെല്ലാണ് മുങ്ങിനശിച്ചത്.