Hot Posts

6/recent/ticker-posts

പാലാ ന​ഗരത്തിലെ അപര്യാപ്തതകൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ന​ഗരസഭാ ചെയർമാൻ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: നഗരപ്രദേശത്തെ പ്രധാന റോഡുകളിൽ മഴവെള്ളം ഒഴുകി പോകുന്നതിന് ഓടകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പ് കൊണ്ടുള്ള ഗ്രില്ലുകളും കോൺക്രറ്റ് സ്ലാബുകളും തകർന്നിരിക്കുന്നത് എത്രയും വേഗം നന്നാക്കുന്നതിനും അറ്റകുറ്റപണികൾക്കും നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.



നഗരപ്രദേശത്തെ ഭൂരിഭാഗം റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റേതാണ്.ഇവിടെ നഗരസഭയ്ക്ക് നിർമ്മാണം നടത്തുവാൻ സാങ്കേതിക തടസ്സമുണ്ട്. പലയിടത്തും അപകടകരമായ വിധം ഗ്രില്ലുകൾ തകർന്നിട്ടുണ്ട്. നടപ്പാതകളിലെ ടൈലുകളും ഇളകി മാറിയിട്ടുണ്ട്. സീബ്രാലൈനുകളും പലയിടത്തും മാഞ്ഞു പോയിട്ടുണ്ട്. 

ഈ വിഷയങ്ങൾ എല്ലാം സമയബന്ധിതമായി പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർക്ക് നിർദ്ദേശം നൽകിയതായി ചെയർമാൻ പറഞ്ഞു. ഇതാനാവശ്യമായ ഫണ്ട് ലഭ്യമാക്കുവാൻ ഇടപെടുമെന്നും ചെയർമാൻ അറിയിച്ചു. ​പാലാ ന​ഗരത്തിലെ ഓടകളുടെ ​ഗ്രില്ലുകൾ നശിച്ചതും സ്ലാബുകൾ സ്ഥാനം തെറ്റിയതും സീബ്രലൈനുകൾ ഇല്ലാതായതിനെക്കുറിച്ചും ബിഎം ടിവി വാർത്ത ചെയ്തിരുന്നു.




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ