പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഏറ്റുമാനൂർ: ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ആർ നായർ വിജയിച്ചു. ബിജെപിക്ക് 307 വോട്ടും, എൽഡിഎഫിന് 224 വോട്ടും, യുഡിഫ് സ്ഥാനാർത്ഥിക്ക് 151 വോട്ടും ലഭിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള എൽഡിഎഫിൻ്റെ സാധ്യത ഇല്ലാതായി.
ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 954 വോട്ടർമാർ ഉള്ള മണ്ഡലത്തിൽ 682 പേരാണ് വോട്ട് ചെയ്തത്. 336 സ്ത്രീകളും 346 പുരുഷന്മാരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മഹാദേവൻ ഇന്ദീവരവും, യുഡിഎഫ് സ്ഥാനാർത്ഥിയായി സുനിൽകുമാറുമാണ് മത്സരിച്ചത്.