കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി 2025 ഓഗസ്റ്റ് 30-വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശം നൽകി.
