ചെമ്മലമറ്റം: മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്. ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കർഷക ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റത്തെ മികച്ച കർഷകനായ പൊരിയത്ത് സെബാസ്റ്റ്യൻ ഫ്രാൻസിസിനെ ആദരിച്ചത്.
പൂർണ്ണമായും ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സെബാസ്റ്റ്യൻ പൊരിയത്തിന്റെ കൃഷി തോട്ടത്തിൽ വിവിധ തരത്തിലുള്ള കൃഷികളാണ് നടത്തുന്നത്. വാഴ, കപ്പ, ചേന തുടങ്ങി നിരവധി കൃഷികളും പച്ചകറി തോട്ടവും ഇദ്ദേഹത്തിനുണ്ട്. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സെബാസ്റ്റ്യൻ ഫ്രാൻസിസിന് തിടനാട് പഞ്ചായത്തിന്റെ പുരസ്കാരവും ലഭിച്ചു.