തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
August 17, 2025
തലനാട്: തലനാട് പഞ്ചായത്തിലെ വെള്ളാനി ടോപ്പ് റോഡിന് 15 ലക്ഷം രൂപയും, വെള്ളാനി ദേവി ക്ഷേത്രത്തിന് സമീപം ഹൈമാക്സ് ലൈറ്റിന് 2 ലക്ഷം രൂപയും, മേലടുക്കം - പഴുക്കാക്കാനം റോസിന് 5 ലക്ഷം രൂപയും, മേസ്തിരിപ്പടി - പാറക്കട റോഡിന് 3 ലക്ഷം രൂപയും തുക അനുവദിച്ചു.
കേരളാ കോൺഗ്രസ്സ് (എം) തലനാട് മഡലം കമ്മറ്റി പ്രസിഡൻഡ് സലിം യാക്കിരി, വൽസമ്മ ഗോപിനാഥ്, ജോണി ആലാനി, ഔസേപ്പച്ചൻ തറപ്പേൽ, നിഥിൻ അട്ടിക്കളം എന്നിവരുടെ നേത്വത്യത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.