Hot Posts

6/recent/ticker-posts

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു

രാമപുരം: "ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും" എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി മെഗാ ക്വിസ് മത്സരം നടന്നു. റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്വാതന്ത്ര്യം നേടിത്തന്നവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്നതിന് ഇത്തരം ക്വിസ് പ്രോഗ്രാമുകൾ ഉപകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, കോർഡിനേറ്റർമാരായ ബിനു ജോർജ്, സിജു മാത്യു, ജിതിൻ റോബിൻ തുടങ്ങിയവർ സംസാരിച്ചു. അരുവിത്തുറ കോളേജ് പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ. ജോബിൻ പുളിക്കൽ ക്വിസ് മാസ്റ്റർ ആയിരുന്നു.
സീനിയർ വിഭാഗത്തിൽ നിബിൻ ഷെറാഫ്, സൂര്യനാരായണൻ, എംഡിഎസ് എച്ച്എസ്എസ് കോട്ടയം  ഒന്നാം സ്ഥാനവും ജോയൽ ടോം ജോബി, ജൈറസ് ജോസഫ്, സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് കടനാട് രണ്ടാം സ്ഥാനവും ഹൃഷി നായർ, റയാൻ ബിനീഷ് വർഗീസ്, ചാവറ ഐസിഎസ്ഇ സ്കൂൾ അമനകര മൂന്നാം സ്ഥാനവും ദേവപ്രിയൻ പി നായർ, മുഹമ്മദ് ഫർഹാൻ, മഹാത്മാഗാന്ധി എച്ച്എസ്എസ് പാലാ  നാലാം സ്ഥാനവും ദേവാഞ്ചന എസ്, അതുല്യ ഷൈജു, സെന്റ് മേരിസ് ജിഎച്ച്എസ്എസ് പാലാ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ആദിൽ ജയ്മോൻ, നിഖിൽ മുരളീധരൻ, സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് കടനാട്   ഒന്നാം സ്ഥാനവും കിരൺ റെനീഷ്, മാധവ് പി ബിജു, സെന്റ് ജോൺസ് എച്ച്എസ്എസ് കുറുമണ്ണ രണ്ടാം സ്ഥാനവും മികാലിയ മരിയ റോയ്, ആരാധ്യ ബി, ജി. എസ് എച്ച് എസ് രാമപുരം മൂന്നാം സ്ഥാനവും ആഗിൻ സി ബിജു, വിശ്വനാഥ് എസ്, സെന്റ് അഗസ്റ്റിൻ എച്ച്എസ്എസ് രാമപുരം നാലാം സ്ഥാനവും അഭിനന്ദ് ആർ, ബിബിൻ ഷിൻന്റോ, സെന്റ് ജോൺസ് എച്ച്എസ്എസ് കുറുമണ്ണ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്