Hot Posts

6/recent/ticker-posts

മരിയസദത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


പാലാ മരിയസദത്തിൽ രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പാലാ കിഴതടിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡൻറ് ജോർജ് സി കാപ്പൻ ദേശീയ പതാക ഉയർത്തി. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനൊപ്പം തന്നെ സാമ്പത്തിക സ്വാതന്ത്ര്യവും  ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



പുനരധിവസിപ്പിക്കുന്നതിന് വഴിയൊരുങ്ങുന്നു

മനോരോഗ വിമുക്തരായിട്ടും വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്ത അല്ലെങ്കിൽ വീടുകൾ ഇല്ലാതെ വർഷങ്ങളോളം മരിയസദനത്തിൽ  തന്നെ കഴിയേണ്ടി വന്ന 20 പേരെ "ഹോം എ​ഗയ്ൻ"എന്ന പ്രോജക്റ്റിന്റെ ഭാഗമായി  വിവിധ ഹോമുകളിൽ പുനരധിവസിപ്പിക്കും. വീടുകൾ വാടകയ്ക്ക് എടുത്താണ് ഇവരെ താമസിപ്പിക്കുന്നത്. 




ആദ്യഘട്ടം എന്ന നിലയിൽ കൊല്ലപ്പള്ളിയിലും ഇടമറ്റത്തും ഓരോ വീടുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഈ രണ്ട് വീടുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 16ന് നിർവഹിക്കും. അതുപോലെതന്നെ തലചായ്ക്കാൻ ഒരിടം എന്ന പേരിൽ  20 പേർക്ക് താമസിക്കുവാൻ സാധിക്കുന്ന ഒരു ചെറിയ ഭവനം മുത്തോലി പന്തത്തലയിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് സന്തോഷ്  മരിയസദനം സംസാരിച്ചു.  




ഓരോ പഞ്ചായത്തിലും അനാഥരായ ആളുകൾക്ക് താമസിക്കുവാൻ ചെറിയ ഹോമുകൾ ഉണ്ടായെങ്കിൽ മാത്രമേ മരിയസദനത്തിൽ വർദ്ധിച്ചുവരുന്ന  ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകു  എന്നും അതുപോലെ ഓരോ പഞ്ചായത്തിലും സൻമനസുള്ള ആളുകളുടെ കൂട്ടായ്മ ഉണ്ടെങ്കിൽ ഇത് വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജോർജ് സി കാപ്പൻ മരിയ സദനത്തിനു നൽകിയ സ്നേഹസഹായ സഹകരണങ്ങൾക്ക് അദ്ദേഹത്തെ സന്തോഷ്‌ മരിയസദനവും മിനി സന്തോഷും ചേർന്ന് സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാ​ഗമായി നടന്ന ചടങ്ങിൽ ആദരിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി