Hot Posts

6/recent/ticker-posts

പ്രതീക്ഷയുടെ "ആന്തൂറിയം" ഒരുക്കി മരിയസദനം


പാലാ: താളംതെറ്റിയ മനസിന്റെ കടിഞ്ഞാൺ പൂർണമായി വരുതിയിലായിട്ടും ഏറ്റെടുക്കുവാൻ അരുമില്ലാത്തവർക്കായി ഈ ചിങ്ങദിനത്തിൽ സ്നേഹാവീടൊരുക്കി പാലാ മരിയസദനത്തിന്റെ പുതിയ ചുവടുവായ്പ്പ് സ്ത്രീകൾക്കായുള്ള ഹോം എഗൈൻ മാണി സി കാപ്പൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു.



മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ അഭിമാനത്തോടെ പ്രവർത്തിച്ചുവരുന്ന മരിയസദനത്തിന്റെ സ്ത്രീകൾക്കായുള്ള ആദ്യ വീടായ “ആന്തൂറിയം” കൊല്ലപ്പള്ളിയിലാണ്. സലി കടുതോടിൽ ആണ് ഈ പ്രോജെക്ടിനായി വീട് വാടകയ്ക്ക് നൽകിയത്. 





ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ബാനിയൻ എന്ന സ്ഥാപനുമായി ഒത്തുചേർന്നാണ് ഈ പ്രോജക്റ്റ് നടപ്പിലാക്കിവരുന്നത്. മനോ ദൗർബല്യ മുക്തരായിട്ടും വീടുകളിലേക്കു മടങ്ങാൻ സാധിക്കാതെ നാളുകളായി സ്ഥാപനത്തിൽ കഴിയുന്നവരെയാണ് ഹോം എഗൈന്റെ ഭാഗമായി വിവിധ വീടുകളിലേക്കു പുനരധിവസിപ്പികുന്നത്. 



ആദ്യഘട്ടം എന്ന നിലയിൽ പുരുഷന്മാർക്കയുള്ള വീട് “ഓർക്കിഡ്” പാലാ മീനച്ചിലിൽ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മാനസികരോഗത്തെ തുടർന്ന് വർഷങ്ങളായി സ്ഥാപനത്തിൽ കഴിയുന്ന രോഗം ഭേതമായവരെ യാതൊരു വിവേചനവുമില്ലാതെ മുഖ്യധാര  സമൂഹത്തിൽ എത്തിക്കുക എന്നതാണ് ഹോം എഗൈൻ എന്നതിലൂടെ ഉദ്ദേശികുന്നത് എന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു.


മരിയസദനത്തിനും ഹോം എഗൈൻ പ്രോജെക്ടിനും പിന്തുണയായി ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സണ്ണി വി സ്കറിയാ വെൽകം കിറ്റുകൾ ആന്തൂറിയത്തിലെ അംഗങ്ങൾക്കു കൈമാറീ. ലയൺസ് ക്ലബ് അംഗങ്ങളായ ജെയിംസ് അഗസ്റ്റിൻ, ഷാജി തോമസ്, ഹരിദാസ്, ടോമി സി അബ്രാഹാം, റോയ് മാത്യു, ജ്യോതിഷ് എന്നിവർ സന്നിഹിതരയിരുന്നു. 

കൂടാതെ കരൂർ വാർഡ് മെബർ സ്മിത, കടനാട് പഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു, പാലാ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, രാജു ഡി കൃഷ്ണപുരം, സലി കടുതോടിൽ, സിബി സ്നേഹ ചിറ്റ്സ്, മരിയസദനം ഹോം എഗൈൻ പ്രോജക്റ്റ് മാനേജർ അലീന സന്തോഷ്, മാത്യു സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു. 

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ