Hot Posts

6/recent/ticker-posts

ഇടത് സർക്കാർ കർഷക ദ്രോഹം അവസാനിപ്പിക്കണം: പി സി ജോർജ്


സർക്കാർ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് റബർ കർഷകരോട് വലിയ രീതിയിലുള്ള ദ്രോഹ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 


രണ്ട് ഏക്കറിൽ കൂടുതൽ ഭൂമിയുള്ള മുഴുവൻ റബർ കർഷകരുടെയും എല്ലാവിധ ക്ഷേമപെൻഷനുകളും നിർത്തലാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. ഇത് പട്ടിണി കിടക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. 





റബറിന് 200 രൂപ താങ്ങുവില ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രിക ഇറക്കി വോട്ടുമേടിച്ച് അധികാരത്തിൽ എത്തിയ സർക്കാർ തികഞ്ഞ വഞ്ചനയാണ് റബ്ബർ കർഷകരോട് കാണിക്കുന്നത്. ബഫർസോൺ വിഷയത്തിലെ സർക്കാരിന്റെ നിലപാടും ഇരട്ടത്താപ്പാണ്. 

ഇത്തരം തീരുമാനങ്ങളിൽ കേരള കോൺഗ്രസ്‌ എമ്മിന്റെ മൗനം ലജ്ജാവഹമാണെന്നും പി.സി ജോർജ് പറഞ്ഞു. കേരള ജനപക്ഷം സെക്കുലർ പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജോർജ് വടക്കൻ, അഡ്വ.ജോർജ് കാക്കനാട്ട്, സെബി പറമുണ്ട, സജി എസ് തെക്കേൽ, പ്രൊഫ. ജോസഫ് റ്റി ജോസ്, തോമസ് വടകര, അഡ്വ. ഷോൺ ജോർജ്, ജോസ് ഫ്രാൻസിസ്, റെജി ചാക്കോ, റെന്നി ഇടയാടിയിൽ, അനിൽകുമാർ മഞ്ഞപ്ലാക്കൽ, സണ്ണി കദളിക്കാട്ടിൽ, സജി കുരീക്കാട്ട്, ജോജോ പാമ്പാടത്ത്, ജോസഫ് ഒറ്റപ്ലാവൻ തുടങ്ങിയവർ സംസാരിച്ചു.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ