Hot Posts

6/recent/ticker-posts

റബര്‍ സബ്‌സിഡി 200 രൂപയാക്കണം: ജോസ് കെ മാണി


കോട്ടയം: റബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള തുക എത്രയും വേഗത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സബ്‌സിഡി 170 രൂപയില്‍ നിന്നും 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 



കര്‍ഷകര്‍ക്ക് ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റ് എത്രയും വേഗം തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിലാണ് റബര്‍ സബ്‌സിഡിക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചത്. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കരഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 



170 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന റബറിന് ഇപ്പോള്‍ 150 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കുവാന്‍ ഇന്നത്തെ ചിലവ് അനുസരിച്ച് 200 രൂപ മുതല്‍ 250 രൂപയില്‍കൂടുതല്‍ ചിലവ് വരും. റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്നും ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. 


സ്വാഭാവിക റബറിന്റെ ഇറക്കുമതി അനിയന്ത്രിതമായി വര്‍ദ്ധിച്ചതാണ് നിലവിലെ പ്രതിസദ്ധികള്‍ക്ക് കാരണം. റബര്‍ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിച്ചും ദീര്‍ഘകാല ആസൂത്രണത്തോട് കൂടിയ പാക്കേജിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി രൂപം നല്‍കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്