Hot Posts

6/recent/ticker-posts

പുലിയന്നൂർ ജംഗ്ഷനിൽ ട്രാഫിക് ഐലൻ്റും ഹോം ഗാർഡ് സേവനവും ലഭ്യമാക്കണം


പാലാ: സംസ്ഥാനപാതയും സമാന്തരറോഡും സംഗമിക്കുന്ന നാൽകവലയായ പുലിയന്നൂർ ജംഗ്ഷനിൽ സമഗ്ര ട്രാഫിക് നിയന്ത്രണ ക്രമീകരണം ഉണ്ടാവണമെന്നും സമാന്തര റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹോം ഗാർഡ് സേവനം ലഭ്യമാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു. 


സ്വകാര്യ വാഹനങ്ങൾ ഏറിയതോടെ ഈ ജംഗ്ഷൻ വളരെ തിരക്കേറിയതായി. സമാന്തരറോഡുവഴി വരുന്നവർക്ക് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുവാനും പുലിയൂന്നൂർ- വള്ളിച്ചിറ റോഡിലേക്ക് തിരിയുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.


മുത്തോലിക്കടവ് ഭാഗത്തേയ്ക്കുള്ള മറ്റൊരു സമീപനപാതയും ഈ ഭാഗത്തുണ്ട്. ഈ റോഡുവഴി വരുന്നവർക്കും സുഗമമായ പ്രവേശനം അസാദ്ധ്യമാണ്. ഈ ഭാഗo അപകടരഹിതമാക്കുന്നതിന് ആവശ്യമായ രൂപകല്പന "നാറ്റ്പാക്ക്; തയ്യാറാക്കി നാളുകൾക്ക് മുന്നേ നൽകിയിരുന്നതാണ്.


വള്ളിച്ചിറ റോഡിൻ്റെ നിർമ്മാണ പൂർത്തീകരണം വൈകിയതോടെ ഇത് നടപ്പായില്ല. അപകട സാദ്ധ്യത വളരെഏറിയ ഈ ഭാഗം അപകടരഹിതമാക്കുവാൻ സത്വര ഇടപെടലും നടപടിയും ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു