Hot Posts

6/recent/ticker-posts

ഗവര്‍ണ്ണറുടെ ശ്രമം ഭരണഘടനയെ അട്ടിമറിക്കാൻ: ജോസ് കെ.മാണി


ഭരണഘടനയെ സംരക്ഷിക്കേണ്ട ഗവര്‍ണര്‍ അതിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


രാജപ്രീതികളുടെയും ശാസനകളുടെയും കാലം കഴിഞ്ഞു. ജനാധിപത്യത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ നാടാണ് കേരളം. ആ നാടിന്റെ ഭരണ സ്തംഭനമാണ് ഗവര്‍ണ്ണര്‍ ലക്ഷ്യമിടുന്നത്.


ഗവര്‍ണര്‍ സ്വന്തം രാഷ്ട്രീയ യജമാനന്‍മാരുടെ പ്രീതി നേടാനാണ് ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും കുട്ടികളെയും, യുവതലമുറയേയും നാടിനെയും രക്ഷിക്കുക, ലഹരിയെ തോല്‍പ്പിക്കുക എന്ന മുദ്രാവാക്യവുമായി ഗ്രാമങ്ങള്‍ത്തോറും നവംബര്‍ 14 ന് ലഹരിക്കെതിരെ മോചനജ്വാല തെളിയിക്കുവാന്‍ യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.


വൈസ് ചെയര്‍മാന്‍ ഡോ.എന്‍.ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസ് ടോം, ജോര്‍ജുകുട്ടി ആഗസ്തി, വിജി എം.തോമസ്, സണ്ണി പാറപ്പറമ്പില്‍, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലില്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസഫ് ചാമക്കാല, നിര്‍മ്മല ജിമ്മി, സാജന്‍ തൊടുക, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, പ്രദീപ് വലിയപ്പറമ്പില്‍, ബോസ് അഗസ്റ്റിന്‍, ബാബു കുരിശുംമൂട്ടില്‍, ഡി. പ്രസാദ് ഭക്തിവിലാലം, ഫ്രാന്‍സിസ് പാണ്ടിശ്ശേരി, പി.സി കുര്യന്‍, രാജു ആലപ്പാട്ട്, ബൈജു മാതിരമ്പുഴ, ബിജു ചക്കാല, സോണി തെക്കേല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, ടി. എ ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ